ബോട്ടപകടം : സിപിഎം സമരം അവസാനിച്ചു ; മഹിളാ അസോസിയേഷന്‍ ധര്‍ണ ഇന്ന്‌

Posted on: 05 Sep 2015വൈപ്പിന്‍ : ഫോര്‍ട്ടു്‌കൊച്ചി-വൈപ്പിന്‍ കടത്തില്‍ സുരക്ഷിത യാത്രാ സൗകര്യമൊരുക്കണമൊവശ്യപ്പെട്ട് സിപിഎം നടത്തി വന്ന ധര്‍ണ അവസാനിച്ചു. വെള്ളിയാഴ്ച നടന്ന രണ്ടാം ദിവസത്തെ ധര്‍ണ മുന്‍ ഡെപ്യൂട്ടി മേയര്‍ പി.എന്‍. സീനുലാല്‍ ഉദ്ഘാടനം ചെയ്തു.
ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, മരിച്ചവരുടെയും പരിക്കുപറ്റിയവരുടെയും കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാര പാക്കേജ് നടപ്പാക്കുക, സുരക്ഷിതമായ യാത്രയ്ക്ക് ബദല്‍ സംവിധാനമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സിപിഎം ഉന്നയിക്കുന്നത്. ബി.വി. പുഷ്‌കരന്‍ അധ്യക്ഷനായി. എ.ആര്‍. ചന്ദ്രബോസ്, കെ.എ. സാജിത് എന്നിവര്‍ സംസാരിച്ചു. ശനിയാഴ്ച രാവിലെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഗോശ്രീ കവലയില്‍ ധര്‍ണ ആരംഭിക്കും.

More Citizen News - Ernakulam