കടുങ്ങല്ലൂരിലെ കവലകളില്‍ ഇനി ഗ്രാമദീപത്തിന്റെ വെളിച്ചം

Posted on: 05 Sep 2015കടുങ്ങല്ലൂര്‍: കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ പ്രധാന കവലകളിലെല്ലാം ഹൈമാസ്റ്റ് ലൈറ്റുകളായി. മുപ്പത്തടം, പഞ്ചായത്ത് കവല, അമ്പലനട എന്നിവിടങ്ങള്‍ക്ക് പുറമേ ഇപ്പോള്‍ കിഴക്കേ കടുങ്ങല്ലൂരും പടിഞ്ഞാറേ കടുങ്ങല്ലൂരുമാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ ഗ്രാമദീപം പദ്ധതിയില്‍പ്പെടുത്തിയാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.
പഞ്ചായത്ത് പ്രതിനിധികള്‍ ആവശ്യപ്പെട്ടത് പ്രകാരം കെ.വി. തോമസ് എം.പി. യാണ് 12 ലക്ഷം രൂപ ഇതിനായി അനുവദിച്ചത്. രണ്ട് ലൈറ്റുകളുടേയും ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് 7ന് കെ.വി. തോമസ് എം.പി. നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് വിശിഷ്ടാതിഥിയാകും.

More Citizen News - Ernakulam