പാര്‍ലമെന്റ് അംഗത്തിന് സ്വീകരണം നല്കി
Posted on: 05 Sep 2015
കാലടി: ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി. പാര്‍ലമെന്റ് അംഗം ശരത് ത്രിപാഠി ശൃംഗേരി മഠം സന്ദര്‍ശിച്ചു. അസി. മാനേജര്‍ സൂര്യനാരായണനും വേദവിദ്യാര്ഥികളും ചേര്‍ന്ന് സ്വീകരിച്ചു. കൊച്ചി വിമാനത്താവളത്തിന് ആദി ശങ്കരാചാര്യരുടെ പേര് നല്‍കുന്നതിന് ബന്ധപ്പെട്ട വകുപ്പില്‍ സമ്മര്‍ദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്, പ്രവാസി സെല്‍ കണ്‍വീനര്‍ സതീഷ്, ആലുവ മണ്ഡലം ജന. സെക്രട്ടറി കെ.ജി. ഹരിദാസ്, സലീഷ് ചെമ്മങ്ങൂര്, ശശി തറനിലം, ടി.എസ്. ബൈജു എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്കി.