ഗുരുമണ്ഡപ സമര്‍പ്പണവും ഗുരുദേവ പ്രതിഷ്ഠയും നടത്തി
Posted on: 05 Sep 2015
ചെറായി : ചിരിയപ്പെണ്ണ് മൈതാനത്ത് പുതുതായി നിര്‍മ്മിച്ച ഗുരുദേവ മണ്ഡപത്തില്‍ ഗുരുമണ്ഡപ സമര്‍പ്പണവും ഗുരുദേവ പ്രതിഷ്ഠയും നടത്തി .
ആലുവ അദ്വൈതാശ്രമത്തിലെ മഠാധിപതി ശിവസ്വരൂപാനന്ദസ്വാമി ആണ് പ്രതിഷ്ഠ നടത്തിയത്.
ചടങ്ങില്‍ എം.ജി. രാമചന്ദ്രന് ശാന്തി, എസ്.എന്‍.ഡി.പി.യൂണിയന് സെക്രട്ടറി പി.ഡി.ശ്യാംദാസ്, വി.വി.സഭ സെക്രട്ടറി ടി.എസ്.വേണുഗോപാല്‍, കെ.ഐ.ഭാസ്കരന്, പി.ഡി.സുരേഷ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് പ്രസാദ ഊട്ടും നടന്നു.