ക്ഷീരകര്‍ഷകര്‍ക്ക് പ്രചോദനമേകി പാലുത്പന്ന പ്രദര്‍ശനവും പരിശീലനവും

Posted on: 05 Sep 2015കരുമാല്ലൂര്‍: പാലില്‍നിന്നും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുണ്ടാക്കാന്‍ ക്ഷീര കര്‍ഷകര്‍ക്ക് പ്രചോദനമേകിക്കൊണ്ട് തിരുവാല്ലൂരില്‍ ക്ഷീരോത്പന്ന പ്രദര്‍ശനം നടന്നു. ആലങ്ങാട് ബ്ലോക്ക്പഞ്ചായത്ത് ക്ഷീര വികസന വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്ഷീര സംഗമത്തിലാണ് കര്‍ഷകര്‍ക്കായി ഈ പ്രദര്‍ശനം നടത്തിയത്. പാലില്‍നിന്നും വിവിധ ഉത്പന്നങ്ങളുണ്ടാക്കി കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനമെത്തിക്കാനുള്ള ഒരു മാര്‍ഗമായാണ് ഇത് സംഘടിപ്പിച്ചത്. വളരെ ചുരുങ്ങിയ സമയംകൊണ്ട് നിര്‍മിക്കാവുന്നതും എന്നാല്‍ വിപണി കീഴടക്കാന്‍ സാധിക്കുന്നതുമായ ഉത്പന്നങ്ങളായിരുന്നു പ്രദര്‍ശിപ്പിച്ചത്. എല്ലാ ഉത്പന്നങ്ങെളക്കുറിച്ചും സെമിനാറിലെത്തിവര്‍ക്ക് വിശദീകരിച്ചുകൊടുക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു.

More Citizen News - Ernakulam