അയ്യന്‍കാളി ജന്മദിനാഘോഷം

Posted on: 05 Sep 2015



ആലുവ: ഭാരതീയ ജനത പട്ടിക മോര്‍ച്ച അയ്യന്‍കാളി ജന്മദിനാഘോഷം നടത്തി. പട്ടികജാതി- പട്ടിക വര്‍ഗ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. ഇടതു മുന്നണി കേരളത്തിലെ പട്ടികജാതിക്കാരെ വഞ്ചിച്ചെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രേണു സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വിജയന്‍ നായത്തോട്, എ.കെ. അജി, സുശീല്‍ ചെറുപ്പിള്ളി, സി.എം. മോഹനന്‍, കെ.എ. സദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam