ഓണാഘോഷം
Posted on: 05 Sep 2015
ആലുവ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അശോകപുരം യൂണിറ്റിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ആലുവ എസ്.ഐ. ചിത്തരഞ്ജന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.എസ്. സജീവന് അദ്ധ്യക്ഷത വഹിച്ചു. ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് നസീര്‍ ബാബു, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം. പത്മനാഭന് നായര്‍, അഡ്വ. എ.ജെ. റിയാസ്, ഷഫീക്ക് അത്രപ്പിള്ളി, അഡ്വ. ബോബി വര്‍ഗീസ്, കെ.എ. ജോസ്, റോബാര്‍ട്ട് മേലേടത്ത്, യൂണിറ്റ് ജനറല്‍ സെക്രട്ടറി ബാബു പുലിക്കോട്ടില്‍ എന്നിവര്‍ സംസാരിച്ചു. നൗഷാദ് എടത്തലയുടെ ഗാനമേളയും ഓണസദ്യയും ഉണ്ടായിരുന്നു.