ഏകദിന സെമിനാര്‍
Posted on: 05 Sep 2015
ആലുവ: ലോക ഫോക്ലോര് ദിനത്തോടനുബന്ധിച്ച്, കേരള ഫോക്ലോര് അക്കാദമിയുടെ സഹകരണത്തോടെ സെന്റ് സേവ്യേഴ്സ് കോളേജില്‍ ഏകദിന സെമിനാര്‍ നടത്തി. ഹിന്ദി- മലയാള വിഭാഗങ്ങള്‍ സംയുക്തമായാണ് നാട്യശാസ്ത്രവും നാടന്‍കലകളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ സി. റീത്താമ്മ ഉദ്ഘാടനം ചെയ്തു.
ഹില്‍ഡ സെബാസ്റ്റ്യന്‍, ഡോ. ബ്രിജിറ്റ്, ഡോ. ലില്ലി എന്നിവര്‍ സംസാരിച്ചു. സി. ഡോ. ശാലിനി, കലാരത്ന സഹദേവന് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.