ശരണ്യ സ്വയം തൊഴില്‍ പദ്ധതി. അപേക്ഷാഫോം വിതരണം തുടങ്ങി

Posted on: 05 Sep 2015മൂവാറ്റുപുഴ: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന തൊഴില്‍ രഹിതരായ വിധവകള്‍, നിയമാനുസൃതം വിവാഹബന്ധം വേര്‍പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍, പട്ടിക വര്‍ഗ വിഭാഗത്തിലെ അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്ക് പലിശരഹിത തൊഴില്‍ വായ്പ ലഭിക്കുന്നതിന് അപേക്ഷാ ഫോം വിതരണം തുടങ്ങി. മൂവാറ്റുപുഴ ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസില്‍ നിന്ന് എല്ലാ പ്രവൃത്തി ദിവസങ്ങളിലും അപേക്ഷാഫോം വിതരണം ചെയ്യുമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

ശ്രീകുമാര ദേവസ്വം ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവ പ്രശ്‌നം
മൂവാറ്റുപുഴ: ശ്രീകുമാര ദേവസ്വം ക്ഷേത്രത്തിലെ അഷ്ടമംഗല ദേവപ്രശ്‌നം സപ്തംബര്‍ 6 നും 7 നും നടക്കും. പുതുവാമന ഹരിദാസന്‍ നമ്പൂതിരി, കണ്ണാടിപ്പറമ്പ് ചന്ദ്രഹാസന്‍ ജ്യോത്സ്യര്‍, ബിനീഷ് കാഞ്ഞിരം കുഴി എന്നിവരുടെ നേതൃത്വത്തിലാണ് ദേവപ്രശ്‌നം. പറവൂര്‍ രാകേഷ് തന്ത്രികളുടെ സാന്നിദ്ധ്യത്തിലാണ് ദേവപ്രശ്‌നം.


More Citizen News - Ernakulam