കൊച്ചി കായലിലെ ബോട്ടുകളില്‍ മുഖം മിനുക്കല്‍

Posted on: 05 Sep 2015വൈപ്പിന്‍: ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി കായലില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകളില്‍ മുഖം മിനുക്കല്‍.
സംസ്ഥാന ജലഗതാഗത വകുപ്പ് സര്‍വീസ് നടത്തുന്ന ബോട്ടുകളിലാണ് പരിശോധനകള്‍ മറികടക്കാന്‍ ഇത്തരമൊരു ശ്രമം നടക്കുന്നത്. ബോട്ടിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താതെ പെയിന്റ് ചെയ്ത് മോടിപിടിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. സാധാരണയായി ബോട്ട് യാര്‍ഡില്‍ കയറ്റി അറ്റകുറ്റപ്പണികള്‍ തീര്‍ത്ത ശേഷമാണ് പെയിന്റിങ് നടത്തുക. അതിന് പകരമായി വെള്ളത്തില്‍ ഇട്ടുകൊണ്ടുതന്നെ പുറത്തേക്ക് കാണുന്ന ഭാഗങ്ങളില്‍ പെയിന്റ് അടിക്കുന്ന രീതിയാണ് നടക്കുന്നത്. ഇതുമൂലം ബോട്ടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലായെന്ന് ആക്ഷേപമുണ്ട്. ഇക്കഴിഞ്ഞ ദിവസം എ- 27 എന്ന ബോട്ട് ഈ രീതിയില്‍ പെയിന്റിങ് നടത്തിയിരുന്നു.

More Citizen News - Ernakulam