ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്ന് വീട്ടമ്മ പുറത്തേക്ക് തെറിച്ചു വീണു ;ഗുരുതര പരിക്ക്
Posted on: 05 Sep 2015
പറവൂര്‍: ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്ന് വാതില്‍ ഇല്ലാത്ത ഡോറിലൂടെ പുറത്തേക്ക് തെറിച്ചുവീണ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. ബസ്സിന്റെ വലതുഭാഗത്ത് മുന്‍സീറ്റുകളില്‍ ഒന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ചാത്തനാട് പുളിക്കപറമ്പില്‍ പുരുഷോത്തമന്റെ മകള്‍ അനി (44)യ്ക്കാണ് പരിക്ക്. ഇവരെ തലയ്ക്കും ശരീരമാസകലവും മുറിവേറ്റ നിലയില്‍ പറവൂര്‍ ഡോണ്‍ബോസ്കോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പറവൂര്‍-മൂത്തകുന്നം റോഡില്‍ പറവൂര്‍ പാലത്തിന് സമീപമാണ് വെള്ളിയാഴ്ച രാവിലെ 7.30ന് അപകടം ഉണ്ടായത്. പറവൂരില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്ന ബസ് അതിവേഗത്തില്‍ വളവില്‍ വീശി എടുത്തപ്പോഴാണ് മുന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന ഇവര്‍ പുറത്തേക്ക് തെറിച്ചു വീണത്. ബസ് പിന്നെയും മുന്നോട്ട് നീങ്ങി. അപകടത്തില്‍പ്പെട്ടവരുടെ സഹോദരിയും മറ്റു യാത്രക്കാരും ബഹളംവെച്ചപ്പോഴാണ് ബസ് നിര്‍ത്തിയത്.
ഏലൂര്‍ഫെറി -കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഓടുന്ന എസ്എന്‍ ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ നിന്നാണ് ഇവര്‍ തെറിച്ചുവീണത്. ബസ്സിന് പിന്നില്‍ മറ്റു വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. അപകടത്തില്‍പ്പെട്ട അനി സഹോദരിക്കൊപ്പം മൂത്തകുന്നത്ത് ബന്ധുവിന്റെ സഞ്ചയന ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു. തലയ്ക്കും കഴുത്തിനും മുഖത്തിനും കൈകാലുകള്‍ക്കും പരിക്കുണ്ട്. അപകടം ഉണ്ടാക്കിയ സ്വകാര്യ ബസ്സിന് രണ്ട് വാതിലുകളും ഇല്ലായിരുന്നു.
ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് കേസെടുത്തിട്ടുണ്ട്.
അപകടത്തില്‍ പരിക്കേറ്റ അനി നിര്‍ധന വീട്ടിലെ അംഗമാണ്. ഇവരെ ആശുപത്രിയിലാക്കിയ ശേഷം ആശുപത്രിയില്‍ പണം അടച്ചിട്ടുണ്ടെന്ന് കളവു പറഞ്ഞ് ബസ് ജീവനക്കാര്‍ കടന്നുകളയാനുള്ള ശ്രമം നടത്തിയത് പ്രതിഷേധത്തിന് ഇടയാക്കി. പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടാണ് പരിഹാരം ഉണ്ടാക്കിയത്.