കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് എസ്റ്റിമേറ്റ് വേഗത്തിലാക്കുമെന്ന് പി.ഡബ്ല്യു.ഡി.

Posted on: 05 Sep 2015കൊച്ചി: നിര്‍ദിഷ്ട കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മെഡിക്കല്‍ കോളേജിലെ കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് പണികള്‍ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. ഇതു സംബന്ധിച്ച് പി.ഡബ്ല്യു.ഡി. ചീഫ് എന്‍ജിനീയറുമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. അശ്വനികുമാര്‍ ചര്‍ച്ച നടത്തി. നവംബര്‍ ആദ്യവാരം ഒ.പി. തുടങ്ങാന്‍ കഴിയുന്ന വിധത്തില്‍ വളരെ കുറഞ്ഞ സമയത്തില്‍ എസ്റ്റിമേറ്റ് തയ്യാറാക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. തത്കാലം എസ്റ്റിമേഷന്‍ മാത്രമാണ് പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്. കെട്ടിടം പണി ആരെ ഏല്‍പ്പിക്കണം എന്നത് സൊസൈറ്റിയാണ് തീരുമാനിക്കേണ്ടത്.

More Citizen News - Ernakulam