ചെറു മത്സ്യങ്ങളെ പിടികൂടിയ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തു
Posted on: 05 Sep 2015
ചെറായി: ചട്ടം ലംഘിച്ച് ചെറിയ മത്സ്യങ്ങളെ പിടിച്ച് ഹാര്‍ബറിലെത്തിയ മത്സ്യബന്ധന ബോട്ട് മറൈന്‍ എന്‍ഫോഴ്സ്മെന്റും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് സി.ഐ. കെ.എം. സജീവന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ശിവം എന്ന ബോട്ടാണ് പിടികൂടിയത്. ചെറുമത്സ്യങ്ങളെ പിടികൂടുന്നത് അരലക്ഷത്തോളം പിഴ ചുമത്താവുന്ന കുറ്റമാണ് . കടലില്‍ നിന്നും വ്യാപകമായി ചെറുമത്സ്യങ്ങളെ പിടികൂടി മുനമ്പം മേഖലയിലെ ഹാര്‍ബറുകളില്‍ എത്തിക്കുന്നതായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെട്ട സാഹചര്യത്തിലാണ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഹാര്‍ബറില്‍ മിന്നല്‍ പരിശോധന നടത്തിയത്. മറൈന്‍ എസ്.ഐ ഇ.പി ശരത്ചന്ദ്രന്, ഫിഷറീസ് ഇന്‍സ്പെക്ടര്‍ അരുണ്‍ഷൂരി എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.