ആനവേട്ട: ഒരു ജഡാവശിഷ്ടം കൂടി കണ്ടെത്തി

Posted on: 05 Sep 2015



കോതമംഗലം: ആനവേട്ട കേസിലെ പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ ഒരാനയുടെ കൂടി ജഡാവശിഷ്ടം കണ്ടെത്തി. ഇടമലയാര്‍ ഫോറസ്റ്റ് റെയ്ഞ്ച് എണ്ണക്കല്‍ സ്റ്റേഷന്‍ പരിധിയിലെ വാരിയം ആദിവാസികുടിക്ക് സമീപത്തുനിന്നാണ് അവശിഷ്ടം കണ്ടെത്തിയത്.
പ്രതികളായ കുട്ടമ്പുഴ കൂവപ്പാറ സ്വദേശികളായ കടമാനത്ത് സുകു, ഉറവങ്ങചാലില്‍ ആണ്ടികുഞ്ഞ് എന്ന ജിജോ എന്നിവരെ ചോദ്യംചെയ്തതില്‍ നിന്ന് കിട്ടിയ വിവരപ്രകാരം വെള്ളിയാഴ്ച നടത്തിയ തെളിവെടുപ്പിലാണ് അസ്ഥി അവശിഷ്ടം കണ്ടെത്തിയത്. 2011-12 കാലത്താണ് ആനവേട്ട നടന്നതെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായി.

More Citizen News - Ernakulam