പേ വാര്‍ഡ് നിര്‍മാണം; ശിലാസ്ഥാപനം നടത്തി

Posted on: 05 Sep 2015ആലുവ: ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പുതുതായി നിര്‍മിക്കുന്ന പേ വാര്‍ഡുകളുടെ ശിലാസ്ഥാപനം അന്‍വര്‍ സാദത്ത് എം.എല്‍.എ. നിര്‍വഹിച്ചു. ചെയര്‍മാന്‍ എം.ടി. ജേക്കബ്, വൈസ് ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഫാസില്‍ ഹുസൈന്‍, എം.പി. സൈമണ്‍, സി. ഓമന, കെ.വി. സരള, വാര്‍ഡ് കൗണ്‍സിലര്‍ മനോജ് ജി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എം.എല്‍.എ. യുടെ അസറ്റ് ഡെവലപ്പ്‌മെന്റ് സ്‌കീമില്‍ നിന്ന് അനുവദിച്ച 65 ലക്ഷം രൂപ ഉപയോഗിച്ചാണ് പേ വാര്‍ഡ് നിര്‍മിക്കുന്നത്.

More Citizen News - Ernakulam