ഇന്ന് വെള്ളൂര്‍ക്കുന്നത്ത് ഉറിയടി ഘോഷയാത്ര
Posted on: 05 Sep 2015
മൂവാറ്റുപുഴ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച വാഴപ്പിള്ളി തൃക്ക ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ ഉറിയടി ഘോഷയാത്ര നടത്തും. വൈകീട്ട് 7.30 യോടെ വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തില്‍ നിന്നും താളമേളങ്ങളുടെ അകമ്പടിയോടെ ഉറിയടി ഘോഷയാത്ര തുടങ്ങും. ശ്രീകൃഷ്ണ വേഷങ്ങളണിഞ്ഞെത്തുന്ന ബാലികാ ബാലന്മാര് പോക്ലായി കോംപ്ലക്സിലും ജനശക്തി റോഡിലും സജ്ജീകരിച്ചിരിക്കുന്ന ഉറികള്‍ പൊട്ടിച്ചും കോലൊടിച്ചും ക്ഷേത്ര സന്നിധിയിലേക്ക് ഘോഷയാത്രയായി നീങ്ങും. രാത്രി 12 മണിക്ക് തൃക്ക ക്ഷേത്രത്തിലെത്തുന്നതോടെ ജന്മാഷ്ടമി പൂജ നടക്കും.
തൃക്ക ക്ഷേത്രത്തില്‍ രാവിലെ 8.30 ന് ഗണപതി ഹോമം, 10.30 ന് മാവേലിക്കര ലക്ഷ്മി അമലും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്തുള്ളല്. 12.30 ന് പ്രസാദ ഊട്ട്. 4 ന് ശോഭായാത്ര, 7.30 ന് ഉറിയടി ഘോഷയാത്ര എന്നിവയുണ്ടാകും.