യോഗ പരിശീലനവും ബോധവത്കരണ ക്ലാസ്സും

Posted on: 05 Sep 2015



കിഴക്കമ്പലം: പള്ളിക്കര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
കുന്നത്തുനാട് പഞ്ചായത്തിലെ ജനങ്ങള്‍ക്കായി സൗജന്യ യോഗ പരിശീലനവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കുന്നത്തുനാട് സബ് ഇന്‍സ്‌പെക്ടര്‍ ഷിജൊ വര്‍ഗിസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് സി. ജി. ബാബു അധ്യക്ഷനായി. കെ. ജയകുമാര്‍ ക്ലാസ്സെടുത്തു. ഭാരവാഹികളായ സണ്ണി വര്‍ഗിസ്, പി.ജെ. ജോസ്, കെ.ജെ. അഗസ്റ്റിന്‍, മുഹമ്മദ് സലാം, വി.പി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam