പന്നിക്കോട്ടുതാഴം പാലം നിര്‍മാണം തുടങ്ങി
Posted on: 05 Sep 2015
കോലഞ്ചേരി : വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്തിലെ വടയമ്പാത്തുമല വാര്‍ഡിലെ പന്നിക്കോട്ടുതാഴം പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കനാല്‍ബണ്ട് റോഡുള്‍പ്പെടെ എട്ട് ലക്ഷം രൂപയാണ് പദ്ധതിക്ക് ആദ്യ ഗഡുവായി അനുവദിച്ചിട്ടുള്ളത്. വാര്‍ഡു മെമ്പര്‍ ഷാജി ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് രമാസാജു നിര്‍മാണോദ്ഘാടനം നടത്തി. എം.എസ്. വിശ്വനാഥന്, സി.ഐ.തോമസ്, എം.ടി. സന്തോഷ്, എന്നിവര്‍ പ്രസംഗിച്ചു.