ഹജ്ജ് ക്യാമ്പില്‍ ഹെല്‍ത്ത്്് കാര്‍ഡ്്് വിതരണം ചെയ്തു

Posted on: 05 Sep 2015



നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലെ മെഡിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണശാലാ ജീവനക്കാര്‍ക്ക് താത്കാലിക ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ഹജ്ജ് കമ്മിറ്റി സ്‌പെഷല്‍ ഓഫീസര്‍ കോഴിക്കോട് സ്‌പെഷല്‍ ബ്രാഞ്ച് എസ്.പി. യു. അബ്ദുള്‍ കരീം, ഹജ്ജ് കമ്മിറ്റി സെക്രട്ടറി ഇ.സി. മുഹമ്മദ്, എ.എം. അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒരു ആശുപത്രിക്ക് തുല്യമായ സൗകര്യങ്ങളാണ് ഹെല്‍ത്ത് സെന്ററില്‍ ഒരുക്കിയിട്ടുള്ളത്. ജില്ലാ റൂറല്‍ ഹെല്‍ത്ത് ഓഫീസര്‍ പി.എന്‍. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘം ശുചിത്വ പരിപാലനത്തിനായി ക്യാമ്പ് ചെയ്യുന്നു.
മൂന്ന് ദിവസങ്ങളിലായി ചികിത്സ തേടിയെത്തിയ 170 ഓളം പേരെ പരിശോധന നടത്തി.

More Citizen News - Ernakulam