അനധികൃത റിക്രൂട്ടിംഗ് ഏജന്‍സിയില്‍ റെയ്ഡ്

Posted on: 05 Sep 2015



കൊച്ചി: വിദേശത്തേക്ക് അനധികൃത റിക്രൂട്ട്‌മെന്റ് നടത്തിയിരുന്ന കളമശ്ശേരിയിലെ പടിയത്ത് മെഡിസിറ്റിയില്‍ സ്‌പെഷല്‍ ബ്രാഞ്ച് പോലീസ് റെയ്ഡ് നടത്തി. ഉടമ ഹസീബ് റഹ്മാനെതിരെ കേസെടുത്തു. റെയ്ഡില്‍ 18 പാസ്‌പോര്‍ട്ടും രേഖകളും കണ്ടെത്തി. ആഫ്രിക്കയിലെ കോംഗോയില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു. സ്ഥാപനം വഴി കോംഗോയില്‍ എത്തിയ ഉദ്യോഗാര്‍ത്ഥികള്‍ ജോലി ലഭിക്കാതെ അവിടെ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

More Citizen News - Ernakulam