മദ്യപാനം താത്കാലിക ആത്മഹത്യ

Posted on: 05 Sep 2015കിഴക്കമ്പലം: മനുഷ്യന്റെ താത്കാലിക ആത്മഹത്യയാണ് മദ്യപാനമെന്ന് മനസ്സിലാക്കണമെന്ന് മാഞ്ചേരി അറബിക് കോളേജ് പ്രൊഫസര്‍ മൗലവി സലിം അസറാരി പറഞ്ഞു. കിഴക്കമ്പലത്തെ അനധികൃത മദ്യവില്പനശാല നിര്‍ത്തണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയായ ട്വന്റി 20 സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി. ഫിലിപ്പോസ് അധ്യക്ഷനായി. പ്രൊഫ. എന്‍.കെ. വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. അഗസ്റ്റിന്‍ ആന്റണി, ഡോ. പുലവത്ത് കുഞ്ഞുമുഹമ്മദ്, കെ.എസ്. സ്വാമിനാഥന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam