മൂവാറ്റുപുഴ നഗരത്തിലും വെള്ളക്കെട്ട്‌

Posted on: 05 Sep 2015മൂവാറ്റുപുഴ: ദേശീയ പാതയ്ക്കരികില്‍ പാതി പണിതു നിര്‍ത്തിയ കാന മഴയില്‍ മെത്തി വീടുകളിലേക്ക് വെള്ളം കയറി. മാതൃഭൂമി കടാതി ഏജന്റ് മൂവാറ്റുപുഴ കടാതി നിരപ്പേല്‍ ജോസിന്റെ വീട്ടിലേക്കാണ് വെള്ളം മെത്തിക്കയറിയത്. വെള്ളിയാഴ്ച വൈകീട്ട് 4 മണിയോടെ പെയ്ത മഴയ്ക്കാണ് റോഡിലൂടെ ഒഴുകിയെത്തിയ വെള്ളം കാന നിറഞ്ഞ് വീട്ടിലേക്കു കയറിയത്. നാട്ടുകാരുടെ സഹായത്തോടെ വെള്ളം തിരിച്ചു വിട്ടാണ് വെള്ളക്കെട്ടില്‍ നിന്ന് തത്കാലം രക്ഷപ്പെട്ട് നില്കുന്നത്.
അപകടം സ്ഥിരമെന്നോണം നടക്കുന്ന കടാതി അമ്പലംപടി വളവിലാണ് പാതയോരത്ത് വലിയ ആഴത്തില്‍ കാന തീര്‍ത്തിരിക്കുന്നത്. വളവില്‍ വാഹനങ്ങള്‍ തെല്ലൊന്ന് നിയന്ത്രണം വിട്ടാല്‍ കാനയില്‍ പതിക്കും. ഇവിടെ അപായ സൂചനകളോ സംരക്ഷണ സംവിധാനങ്ങളോ ഇല്ല.

More Citizen News - Ernakulam