ചേരാനല്ലൂര്‍ പള്ളി അങ്ങാടി കപ്പേളയില്‍ തിരുനാളിന് കൊടിയേറി

Posted on: 05 Sep 2015



ചേരാനല്ലൂര്‍: സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ഇടവകയിലെ അങ്ങാടി കപ്പേളയില്‍ വിശുദ്ധ പത്താം പീയൂസിന്റെ തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ. ജോയി ചകേത്ത് കൊടി ഉയര്‍ത്തി. തുടര്‍ന്ന് ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി, വചന പ്രഘോഷണം എന്നീ തിരുക്കര്‍മ്മങ്ങള്‍ നടന്നു. ശനിയാഴ്ച രാവിലെ 6ന് ദിവ്യബലി (പള്ളിയില്‍) വൈകിട്ട് 5ന് ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാന. തുടര്‍ന്ന് വചന പ്രഘോഷണം. പ്രസുദേന്തിവാഴ്ച, പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.

More Citizen News - Ernakulam