അത്യാസന്ന രോഗികള്‍ക്ക് അടിയന്തര ജീവന്‍രക്ഷാ പ്രവര്‍ത്തനം: ദ്വിദിന ദേശീയ സമ്മേളനം നടത്തി
Posted on: 05 Sep 2015
കൊച്ചി : 'അത്യാസന്ന രോഗികള്‍ക്ക് അടിയന്തര ജീവന് രക്ഷാപ്രവര്‍ത്തനം' എന്ന വിഷയത്തെ ആസ്പദമാക്കി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ എമര്‍ജന്‍സി മെഡിസിന് വിഭാഗത്തിന്റേയും കാര്‍ഡിയോളജി വിഭാഗത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ ദ്വിദിന സമ്മേളനം നടത്തി. സമ്മേളനത്തിന്റെ ഉദ്ഘാടനം എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. ഗിരീഷ്കുമാര്‍ കെ.പി. നിര്‍വഹിച്ചു.
ദേശീയതലത്തില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റുഡന്റ്സ്, ഇന്റേണ്‍സ്, എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു രോഗനിര്‍ണയം പെട്ടെന്ന് നടത്തുന്നതിനും അടിയന്തര വൈദ്യസഹായം നല്കുന്നതിനുമുള്ള കഴിവ് യുവഡോക്ടര്‍മാരില്‍ വളര്‍ത്തുകയായിരുന്നു സമ്മേളന ലക്ഷ്യം.
മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍, അമൃത സ്കൂള്‍ ഓഫ് മെഡിസിന് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപന് നായര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ: സഞ്ജീവ് കെ. സിങ്ങ്, ബ്രഹ്മചാരി ഡോ. ജഗു, ബ്രഹ്മചാരിണി രഹ്ന, സൊസൈറ്റി ഓഫ് എമര്‍ജന്‍സി മെഡിസിന് ഇന്ത്യ പ്രസിഡന്റ് ഡോ. ടി.എസ്. ശ്രീനാഥ് കുമാര്‍, എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. ഗിരീഷ്കുമാര്‍ കെ.പി., ഡോ. ശ്രീകൃഷ്ണന് ടി.പി., ഡോ. അജിത് വി. എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു