അങ്കണവാടി മന്ദിരത്തിന്റെ ഉദ്ഘാടനം
Posted on: 05 Sep 2015
കാലടി: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡില്‍ നിര്‍മിച്ച കെ.എച്ച്. ഹംസ സ്മാരക അങ്കണവാടി മന്ദിരത്തിന്റെ ഉദ്ഘാടനം അന്‍വര്‍സാദത്ത് എം.എല്‍.എ. നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാര്ട്ടിന് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എം.ജെ. ജോമി, വൈസ് പ്രസിഡന്റ് ഷൈമി പാപ്പച്ചന്, സീനത്ത് താഹിര്‍, കെ.പി. അനൂപ്, ഷീജ ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു. ഒന്‍പത് ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മിച്ചത്.