ശ്രീകൃഷ്ണ ജയന്തി ആഘോഷം ഇന്ന്‌

Posted on: 05 Sep 2015



കോതമംഗലം: ഇരമല്ലൂര്‍ ഭഗവതീ ക്ഷേത്രത്തില്‍നിന്ന് പൂവത്തൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി ശോഭായാത്ര ശനിയാഴ്ച വൈകീട്ട് 3.30ന് നടക്കും. ഇതിന്റെ ഭാഗമായി രാവിലെ 8ന് ഗോപൂജ,9ന് പുരാണ ചോദ്യോത്തരം, ഗീതാശ്ലോകം, ഉറിയടി, ശ്രീകഥാ മത്സരം എന്നിവ നടക്കും. ശോഭായാത്രക്ക് ശേഷം പ്രസാദ വിതരണം, ക്ഷേത്രത്തില്‍ വൈകീട്ട് 6.30ന് വിശേഷാല്‍ ദീപാരാധന, അവതാര ദര്‍ശനം, രാത്രി 7ന് ഭജന എന്നിവ ഉണ്ടാകും.

More Citizen News - Ernakulam