നഗരം വെള്ളക്കെട്ടില്‍-ജനങ്ങളും വാഹനഗതാഗതവും ദുരിതത്തില്‍

Posted on: 05 Sep 2015കോതമംഗലം: കനത്ത മഴയില്‍ നഗരത്തിലെ പ്രധാന റോഡുകള്‍ വെള്ളക്കെട്ടിലായി. ഗതാഗതം ഏതാനും മണിക്കൂര്‍ ഗതാഗത തടസ്സം അനുഭവപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മണിക്കൂറുകളോളം നീണ്ടുനിന്ന കനത്ത മഴയാണ് ദുരിതം വിതച്ചത്. കോതമംഗലം ടൗണ്‍ ആകെ വെള്ളത്തില്‍ മുങ്ങി. പ്രധാന റോഡുകള്‍ പലഭാഗത്തും വെള്ളത്തിനടിയിലായിരുന്നു. വാഹനഗതാഗതവും തടസ്സപ്പെട്ടു. കാല്‍നടയാത്രയും സാധ്യമായിരുന്നില്ല. തങ്കളം, ഹൈറേഞ്ച് ജംഗ്ഷന്‍, കൂനന്‍ വളവ്, ജവഹര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെല്ലാം വെള്ളം നിറഞ്ഞു.വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറുന്ന സ്ഥിതിയുണ്ടായി.തങ്കളത്ത് വര്‍ഷങ്ങളായുള്ള വെള്ളക്കെട്ട് പരിഹരിക്കാന്‍ സമീപകാലത്ത് റോഡ് ഉയര്‍ത്തി കോണ്‍ക്രീറ്റ് ടൈലുകള്‍ വിരിച്ചിരുന്നു.എന്നാല്‍ വെള്ളക്കെട്ട് ഇല്ലാതാക്കന്‍ ഇതുകൊണ്ടും കഴിയില്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.കൂനന്‍ വളവില്‍ സമീപകാലത്തെ നിര്‍മ്മാണപ്രവര്‍ത്തനം വിനയായെന്ന് സംശയമുണ്ട്. ഓടയിലേക്ക് വെള്ളം സുഗമമായി ഒഴുകുന്നതിന് തടസ്സമായതാണ് ഈ ഭാഗത്തെ വെള്ളക്കെട്ടിന് കാരണമെന്നാണ് കരുതുന്നത്.നഗരത്തിലെ ഓടകളെല്ലാം മാലിന്യം വന്ന് അടിഞ്ഞ് വെള്ളം ഒഴുകാനാവാതെ തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് വഴിതെളിച്ചത്.തങ്കളം ബൈപ്പാസ് ജംഗ്ഷനില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ മുടക്കുന്ന ലക്ഷങ്ങള്‍ വെള്ളത്തിലാവുന്നതല്ലാതെ വെള്ളക്കെട്ടിന് പരിഹാരമായില്ല.റോഡാകെ വെള്ളത്തില്‍ മുങ്ങിയിരുന്നു.വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.

More Citizen News - Ernakulam