ശ്രീകൃഷ്ണ ജയന്തി; ആലുവയില്‍ ഗതാഗത നിയന്ത്രണം
Posted on: 05 Sep 2015
ആലുവ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ശനിയാഴ്ച ആലുവ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. വൈകുന്നേരം നാല് മുതല്‍ ഏഴ് വരെയാണ് ഗതാഗത നിയന്ത്രണം. പെരുമ്പാവൂര്‍ ഭാഗത്ത് നിന്ന് ആലുവ ബൈപ്പാസിലേക്കും ബാങ്ക് കവല ഭാഗത്തേക്കും വരുന്ന വാഹനങ്ങള്‍ മാതാ ജങ്ഷനില്‍ നിന്ന് സീനത്ത് കവല, പവര്‍ഹൗസ് കവല, കാരോത്തുകുഴി, പുളിഞ്ചോട് വഴി പോകണം. ആലുവ പമ്പ് കവലയില്‍ നിന്ന് പോസ്റ്റോഫിസ് കവല, ബാങ്ക് കവല എന്നിവിടങ്ങളിലേക്ക് ഗതാഗതം അനുവദിക്കുന്നതല്ല. ബാങ്ക് കവല, പമ്പ് കവല, കാരോത്തുകുഴി കൂടി ബാങ്ക് കവലയിലേക്ക് ഗതാഗതം ഒരു വരി മാത്രമായിരിക്കും. എറണാകുളം ഭാഗത്ത് നിന്നും പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ആലുവ ബൈപ്പാസ്, ബാങ്ക് കവല പമ്പ് കവല വഴി പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്. ഘോഷയാത്രക്കായി വരുന്ന വാഹനങ്ങള്‍ മഹാത്മാഗാന്ധി ടൗണ്‍ഹാള്‍ പരിസരത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ്. വൈകുന്നേരം നാല് മുതല്‍ ഏഴ് വരെ ആലുവ നഗരത്തില്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.