'മനോരാജ് കഥാപുരസ്കാരം' ഇ.പി. ശ്രീകുമാറിന്
Posted on: 05 Sep 2015
കൊച്ചി: കഥാകൃത്തും ഓണ്‍ലൈന്‍ സാഹിത്യരംഗത്ത് സജീവസാന്നിധ്യവുമായിരുന്ന കെ.ആര്. മനോരാജിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ 'മനോരാജ് കഥാപുരസ്കാര'ത്തിന് ഇ.പി. ശ്രീകുമാര്‍ അര്‍ഹനായി. 'കറന്‍സി' എന്ന കഥാസമാഹാരമാണ് പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
കെ.യു. മേനോന്, എസ്. രമേശന്, എം.വി. ബെന്നി, പി.യു. അമീര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് കഥാസമാഹാരം തിരഞ്ഞെടുത്തത്.
33,333 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം മനോരാജിന്റെ ഒന്നാം ചരമവാര്‍ഷികദിനമായ സപ്തംബര്‍ 26ന് ചെറായി സര്‍വീസ് സഹകരണസംഘം ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.