അങ്കമാലി ബസ് സ്റ്റേഷന് പുതിയ പ്രവേശന കവാടം: നിര്‍മ്മാണോദ്ഘാടനം നടത്തി

Posted on: 05 Sep 2015അങ്കമാലി: അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് മുന്നിലെ ഗതാഗത തടസ്സവും അപകട സാധ്യതയും ഒഴിവാക്കാന്‍ പുതിയ പ്രവേശന കവാടം നിര്‍മ്മിക്കുന്നു. 25 ലക്ഷം രൂപ െചലവഴിച്ചാണ് പ്രവേശന കവാടം നിര്‍മ്മിക്കുന്നത്. ജോസ് തെറ്റയില്‍ എംഎല്‍എ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ബെന്നി മൂഞ്ഞേലി, പി.ജെ.വര്‍ഗീസ്, കെ.കെ.ഷിബു, ഏല്യാസ് മാസ്റ്റര്‍, സജി വര്‍ഗീസ്, ടോണി പറപ്പിള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.എംഎല്‍എയുടെ നിയോജക മണ്ഡലം ആസ്തി വികസനഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്. ടി.ബി. റോഡില്‍ (ക്യാമ്പ് ഷെഡ് റോഡ്) നിന്ന് ദേശീയ പാതയില്‍ പ്രവേശിക്കാതെ തന്നെ ബസ് സ്റ്റേഷനിലേയ്ക്ക് തിരിഞ്ഞുകയറാവുന്ന രീതിയിലാണ് കവാടം ഒരുക്കുന്നത്. ബസ് സ്റ്റേഷനിലേയ്ക്കുള്ള റോഡ് മണ്ണിട്ട്് ഉയര്‍ത്തി 12 മീറ്റര്‍ വീതിയിലും 60 മീറ്റര്‍ നീളത്തിലും ഇന്റര്‍ലോക്കിങ് ടൈല്‍ വിരിക്കാനാണ് ലക്ഷ്യമിടുന്നത്.

More Citizen News - Ernakulam