ബ്രഹ്മകുമാരീസിന്റെ ഓണാഘോഷം ഇന്ന്്്്‌

Posted on: 05 Sep 2015നെടുമ്പാശ്ശേരി: പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ഓണാഘോഷവും സ്റ്റുഡിയോ ഉദ്ഘാടനവും ശനിയാഴ്ച നടക്കും.
രാവിലെ 10ന് ക്രിക്കറ്റ് താരം ശ്രീശാന്ത് ഓണാഘോഷം ഉദ്ഘാടനം ചെയ്യും. ബ്രഹ്മകുമാരീസിന്റെ ഡിവൈന്‍ മീഡിയ ഇന്റര്‍നാഷണല്‍ സ്റ്റുഡിയോയുടെ ഉദ്ഘാടനം രാജയോഗി ബി.കെ.കരുണ നിര്‍വഹിക്കും.
നെടുമ്പാശ്ശേരി രാജയോഗ ഭവനില്‍ നടക്കുന്ന യോഗത്തില്‍ ബ്രഹ്മകുമാരി ബി.കെ.രാധ അധ്യക്ഷത വഹിക്കും. ബ്രഹ്മകുമാരീസിന്റെ വിവിധ സെന്ററുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും പൂക്കള മത്സരവും ഉണ്ടാകും.

More Citizen News - Ernakulam