അമൃതയില്‍ 'സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഓര്‍ഗന്‍ ട്രാന്‍സ്​പ്ലാന്റേഷന്‍'

Posted on: 05 Sep 2015



കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 'സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഓര്‍ഗന്‍ ട്രാന്‍സ്​പ്ലാന്റേഷന്‍' ചൊവ്വാഴ്ച പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ 11ന് കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ അമൃത ആസ്​പത്രി ബി ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടൊപ്പം കൈപ്പത്തി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ടീമിനേയും കൈകള്‍ ദാനംചെയ്ത വ്യക്തിയുടെ കുടുംബാംഗങ്ങളേയും ചലച്ചിത്ര താരം മോഹന്‍ലാല്‍ ആദരിക്കും. മന്ത്രി ശിവകുമാര്‍ മുഖ്യാതിഥിയായിരിക്കും.
പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ ചെയര്‍മാനും പ്രൊഫസറുമായ ഡോ. സുബ്രഹ്മണ്യ അയ്യര്‍, നെഫ്രോളജി വിഭാഗം മേധാവി ഡോ. േജാര്‍ജ് കുര്യന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Ernakulam