എസ്എസ്എയുടെ സാന്ത്വനം: കാഴ്ച വൈകല്യമുള്ള കുട്ടികള്‍ക്ക് കണ്ണട നല്‍കി

Posted on: 05 Sep 2015



പിറവം: സര്‍വശിക്ഷാ അഭിയാന്‍ പിറവം ബിആര്‍സി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍, കാഴ്ചവൈകല്യമുള്ളതായി കണ്ടെത്തിയ കുട്ടികള്‍ക്ക് സാന്ത്വനം പദ്ധതിയില്‍പ്പെടുത്തി കണ്ണട വിതരണം ചെയ്തു. പിറവം ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ബിനോയ് കള്ളാട്ടുകുഴി അധ്യക്ഷനായി. തമ്പി മങ്കിടി, ഗ്രാമപഞ്ചായത്തംഗം ജോര്‍ജ് നാരേക്കാടന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മേരി ട്രീസ, ബിപിഒ കെ.വി. എല്‍ദോ, പ്രധാനാധ്യാപകന്‍ ജോഷി ആന്‍ഡ്രൂസ്, വിജു വാതക്കാട്ടേല്‍, സി.കെ. സോമന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam