സെമിനാര്‍ നടത്തി

Posted on: 05 Sep 2015പോത്താനിക്കാട്: അധ്യാപക ദിനത്തോടനുബന്ധിച്ച് പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. 'അധ്യാപകരും കുട്ടികളും രക്ഷിതാക്കളും- രാഷ്ട്രനിര്‍മാണത്തില്‍ വഹിക്കുന്ന പങ്ക്'' എന്ന വിഷയത്തെ ആസ്​പദമാക്കി നടത്തിയ സെമിനാര്‍ ഡോ. കെ.ടി. ജലീല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് കെ.എസ്. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം.വി. വീരേന്ദ്രകുമാര്‍, പി.കെ. മൊയ്തു, ജെസി എസ്., ലൂസി എബ്രഹാം എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam