സഞ്ചരിക്കുന്ന നിയമ ബോധവത്കരണ ക്യാമ്പ്
Posted on: 05 Sep 2015
കോതമംഗലം: കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിട്ടി സംസ്ഥാനത്ത് നടത്തുന്ന സഞ്ചരിക്കുന്ന നിയമ ബോധവത്കരണ ക്യാമ്പിന്റെ താലൂക്ക്തല ഉദ്ഘാടനം നടന്നു. മലയിന്‍കീഴ് കോടതി മന്ദിരത്തിന് മുമ്പില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍പേഴ്സണുമായ സുബിത ചിറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. മജിസ്ട്രേട്ട് ജോര്‍ജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. എം.യു. സജീവന് അധ്യക്ഷനായി. അഭിഭാഷകരായ സി.കെ. ജോര്‍ജ്, വി.എം. ബിജുകുമാര്‍, ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി ടി.ഐ. സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു.