വാളാച്ചിറ എല്‍.പി. സ്കൂളില്‍ മധുരം മലയാളം
Posted on: 05 Sep 2015
കോതമംഗലം: മണിക്കിണര്‍ വാളാച്ചിറ എല്‍.പി. സ്കൂളില്‍ മാതൃഭൂമിയും പ്രോമിസ് റൈസ് പൗഡറും ചേര്‍ന്ന് മധുരം മലയാളം പദ്ധതി ആരംഭിച്ചു. പ്രോമിസ് മാനേജിങ് പാര്‍ട്ണര്‍ കെ.എം. ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ജോബി ജോസഫ് അധ്യക്ഷനായി. മാതൃഭൂമി പ്രതിനിധി വി.പി. സജു പദ്ധതി വിശദീകരിച്ചു. കെ.എം. സുബൈദ, മാതൃഭൂമി പരീക്കണ്ണി ഏജന്റ് പി.എ. റഷീദ്, മാതൃഭൂമി പരീക്കണ്ണി ഏജന്റ് കെ.എം. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര് മുജീബ് റഹ്മാന് സ്വാഗതം പറഞ്ഞു.