നിയുക്തി-3 തൊഴില്‍മേള; രജിസ്ട്രേഷന് തുടങ്ങി
Posted on: 05 Sep 2015
കാക്കനാട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആലുവ യു.സി. കോളേജില്‍ സപ്തംബര്‍ 26 ന് നടക്കുന്ന നിയുക്തി-3 തൊഴില്‍മേളയുടെ രജിസ്ട്രേഷന് തുടങ്ങി. താത്പര്യമുള്ളവര്‍ കാക്കനാട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. 250 രൂപയാണ് ആജീവനാന്ത രജിസ്ട്രേഷന് ഫീസ്. മുമ്പ് എംപ്ളോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും ചെയ്യേണ്ടതില്ല. വിവരങ്ങള്‍ക്ക് - 0484 2422452/ 2427494.