കൂവപ്പടി സഹ. ബാങ്കിന്റെ സാന്ത്വനസ്​പര്‍ശം പദ്ധതി തുടങ്ങി

Posted on: 05 Sep 2015



പെരുമ്പാവൂര്‍: കൂവപ്പടി സര്‍വീസ് സഹകരണ ബാങ്കിന്റെ സാന്ത്വനസ്​പര്‍ശം പദ്ധതി മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി 102 പേര്‍ക്ക് 5000 രൂപ വീതം ചികിത്സാ സഹായം നല്‍കി. 80 വയസ്സ് പൂര്‍ത്തിയാക്കിയ ബാങ്ക് അംഗങ്ങള്‍ക്ക് 1000 രൂപ വീതം പെന്‍ഷന്‍ നല്‍കുന്ന പദ്ധതി മുന്‍ നിയമസഭാ സ്​പീക്കര്‍ പി.പി. തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ബാങ്ക് പ്രസിഡന്റ് എന്‍.പി. പൗലോസ്, ജില്ലാ പഞ്ചായത്തംഗം ബാബുജോസഫ്, റെജി ഇട്ടൂപ്പ്, പി.വൈ. പൗലോസ്, ഫാ. ജോണ്‍ പൈനുങ്കല്‍, പി.പി. അവറാച്ചന്‍, സെല്‍വകുമാര്‍, പി.പി. അല്‍ഫോണ്‍സ്, മേരിഗീത പൗലോസ്, മനോജ് മൂത്തേടന്‍, ജോണ്‍സണ്‍ തോപ്പിലാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam