കരാറടിസ്ഥാനത്തില്‍ നിയമനം

Posted on: 05 Sep 2015



കൊച്ചി : എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന നായ്ക്കളുടെ അനിമല്‍ കണ്‍ട്രോള്‍ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ആലുവ, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, നോര്‍ത്ത് പറവൂര്‍ എന്നീ മൃഗാശുപത്രികളെ കേന്ദ്രീകരിച്ചാണ് പദ്ധതി നടത്തുന്നത്. വെറ്ററിനറി ഡോക്ടര്‍, അറ്റന്റര്‍മാര്‍, ഡോഗ്കാച്ചേഴ്‌സ് എന്നീ തസ്തികകളിലേക്കാണ് നിയമനം. എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യുവിലൂടെയാണ് ജീവനക്കാരെ തിരഞ്ഞെടുക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 മുതലാണ് ഇന്റര്‍വ്യു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അതത് മൃഗാശുപത്രിയില്‍ അപേക്ഷ കൊടുക്കേണ്ടതാണ്. നായ്ക്കളോട് സ്‌നേഹവും ജോലിയില്‍ മുന്‍പരിചയവും ഉള്ളവര്‍ക്ക് മുന്‍ഗണന.

More Citizen News - Ernakulam