അളവുതൂക്ക നിയമ ലംഘനം 214 വ്യാപാരികള്‍ക്കെതിരെ കേസ്‌

Posted on: 05 Sep 2015കൊച്ചി: അളവുതൂക്ക നിയമങ്ങള്‍ ലംഘിച്ചതിന് ജില്ലയിലെ 214 വ്യാപാരികള്‍ക്കെതിരെ കേസെടുത്തതായി ലീഗല്‍ മെട്രോളജി വകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസം നടത്തിയ മിന്നല്‍ പരിശോധനയില്‍ അളവു കുറച്ച് വ്യാപാരം നടത്തിയതിന് ഒരു കേസും മുദ്ര ചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് 34 കേസും എടുത്തു. പായ്ക്കറ്റില്‍ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താത്ത വസ്തുക്കള്‍ കച്ചവടം ചെയ്തിന് 179 വ്യാപാരികള്‍ക്കെതിരെയും കേസെടുത്തു. പിഴയിനത്തില്‍ 6, 01, 000 രൂപ ഈടാക്കി. അസിസ്റ്റന്റ് കണ്‍ട്രോളര്‍ സി. ഷാമോന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വിവിധ സീനിയര്‍ ഇന്‍സ്‌പെക്ടര്‍മാരും ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റുമാരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

More Citizen News - Ernakulam