ഡോ. ജിമ്മി പൂച്ചക്കാട്ട് സിറോ മലബാര്‍ സഭാ വക്താവ്

Posted on: 05 Sep 2015



കൊച്ചി: സിറോ മലബാര്‍ സഭയുടെ വക്താവായി എറണാകുളം-അങ്കമാലി അതിരൂപതയിലെ ഫാ. ഡോ. ജിമ്മി പൂച്ചക്കാട്ടിനെ നിയമിച്ചു. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, പി.ഐ. ലാസര്‍ തൃശ്ശൂര്‍, സിജോ പൈനാടത്ത് എന്നിവരെ സഭയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാരായും നിയമിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയാണ് നിയമനം നടത്തിയത്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.
എറണാകുളം-അങ്കമാലി അതിരൂപതയിലെ മതബോധന കേന്ദ്രം ഡയറക്ടറായ ഡോ. ജിമ്മി പൂച്ചക്കാട്ട് സഭയുടെ ക്ലര്‍ജി കമ്മീഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഗ്രന്ഥകാരനും വാഗ്മിയുമാണ്. ഫാ. ഡോ. പോള്‍ തേലക്കാട്ട് കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണ് നിയമനം.

More Citizen News - Ernakulam