വടവുകോട് രാജര്‍ഷിയില്‍ മധുരം മലയാളം തുടങ്ങി
Posted on: 05 Sep 2015
കോലഞ്ചേരി: വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമിയും കടയിരുപ്പ് അഗപ്പെ ഡയഗ്നോസ്റ്റിക്സും ചേര്‍ന്ന് മധുരം മലയാളം പദ്ധതി തുടങ്ങി. വെള്ളിയാഴ്ച രാവിലെ ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് പ്രസിഡന്റ് പ്രൊഫ. എം.വൈ. യോഹന്നാന് വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യകോപ്പി വിതരണം ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ നാന്‍സി വര്‍ഗീസ്, ഹെഡ്മിസ്ട്രസ് എം.എസ്. പ്രമീള, പി.ടി.എ. പ്രസിഡന്റ് എം.എന്‍. ഗോവിന്ദന്‍കുട്ടി, സ്റ്റാഫ് സെക്രട്ടറി കെ.വൈ. ജോഷി, എം.പി. ജെയിംസ്, സുജിത് പോള്‍, കെ.എസ്. ജോഷി, സിന്ധു എന്‍. എബ്രഹാം, വിദ്യാര്‍ത്ഥി പ്രതിനിധികളായ സ്നേഹ ടീസ, മരിയ കുര്യാക്കോസ്, ആന്മരിയ പീറ്റര്‍, ആകാശ് കൃഷ്ണ, മാതൃഭൂമി ഏജന്റ് എം.എ. രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. മാതൃഭൂമി പ്രതിനിധി അനില്‍ചാക്കോ പദ്ധതി വിശദീകരിച്ചു.