എം.എ. കോളേജില്‍ ദേശീയ സെമിനാര്‍
Posted on: 05 Sep 2015
കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സോഷ്യോളജി വിഭാഗം കഴിവുകളുടെ കമ്പോളവത്കരണം എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ നടത്തി. മദ്രാസ് ലയോള കോളേജ് മുന്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. എസ്. അല്‍ഫോന്‍സ് രാജ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഡെന്‍സ്ലി ജോസ് അധ്യക്ഷം വഹിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ടി.എം. പൈലി, സോഷ്യോളജി വിഭാഗം മേധാവി ഡോ. മൃദുല വേണുഗോപാല്‍, ഷാരോണ്‍ വി. ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.