എസ്.ആര്‍.പി. സംസ്ഥാന ക്യാമ്പ് 19, 20 തീയതികളില്‍

Posted on: 05 Sep 2015കൊച്ചി : സെക്യുലര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ( എസ്.ആര്‍.പി.) യുടെ സംസ്ഥാന ക്യാമ്പ് സപ്തംബര്‍ 19, 20 തീയതികളില്‍ പാലായില്‍ നടക്കും. ഇടമറ്റം ഓശാന മൗണ്ടിലായിരിക്കും ക്യാമ്പെന്ന് പാര്‍ട്ടി ചെയര്‍മാന്‍ സി.കെ. വിദ്യാസാഗര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടിയുടെ എറണാകുളം ജില്ലാ സമ്മേളനം സപ്തംബര്‍ ആറിന് ചോറ്റാനിക്കരയിലും കോട്ടയം ജില്ലാ സമ്മേളനം സപ്തംബര്‍ 12ന് കോട്ടയത്തും തൃശ്ശൂര്‍ ജില്ലാ സമ്മേളനം ഒക്ടോബര്‍ 3ന് ഇരിങ്ങാലക്കുടയിലും നടക്കും.
കേരളത്തിന്റെ വികസന മുരടിപ്പുകളെ മറികടന്ന് മുന്നേറുവാനുള്ള പ്രായോഗിക സമീപനങ്ങളാവും പാര്‍ട്ടി ഉയര്‍ത്തുക. വികസന നയങ്ങള്‍ സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായിരിക്കണമെന്നും വിദ്യാസാഗര്‍ പറഞ്ഞു.
പാര്‍ട്ടി ഭാരവാഹികളായ സത്യന്‍ പന്തത്തല, തോപ്പില്‍ രാജു, സന്തോഷ് ഗോപാല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Ernakulam