ഗുണ്ടാ ആക്രമണം: പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

Posted on: 04 Sep 2015





മുളന്തുരുത്തി:
കാഞ്ഞിരമറ്റത്തെ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറില്‍ ഗുണ്ടാ ആക്രമണം നടത്തി ഒളിവിലായിരുന്ന പ്രതിയെ കടുത്തുരുത്തിയിലെ ഒരു വീട്ടില്‍ നിന്ന് പിറവം സി.ഐ കെ. ജിനദേവന്‍, മുളന്തുരുത്തി എസ്.ഐ നോബിള്‍ മാനുവല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഉദയംപേരൂര്‍ മരുന്നുംകുഴിയില്‍ വിമേഷിനെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മെയ് പതിനഞ്ചിന് കാഞ്ഞിരമറ്റം ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറില്‍ വച്ച് ആമ്പല്ലൂര്‍ പാതിരാക്കുഴിവീട്ടില്‍ അരുണിനെയും ഇയാളുടെ സുഹൃത്തായ ആമ്പല്ലൂര്‍ പകലോത്ത് വീട്ടില്‍ അജിത്ത് തുടങ്ങിയവരെയും ആക്രമിച്ചുവെന്നാണ് കേസ്. കേസിലെ മറ്റു പ്രതികളായ ജയ്‌മോന്‍, ടിനു, അനില്‍കുമാര്‍ എന്നിവരെ നേരത്തേ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു.

More Citizen News - Ernakulam