കെ.പി. എല്‍സേബിയൂസ് മാസ്റ്റര്‍ റോഡിന്റെ നാമകരണം നടത്തി
Posted on: 04 Sep 2015
72
കൊച്ചി: കൊച്ചിന് കോര്പ്പറേഷന് 65-ാം ഡിവിഷനിലെ ശിവരാമ മേനോന് റോഡില്‍ നിന്ന് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ കിഴക്കെ പ്ലാറ്റ്ഫോമിലേക്കുള്ള റോഡിന്റെ നാമകരണം നടത്തി. ഐ.എന്‍.ടി.യു.സി. അഖിലേന്ത്യ സെക്രട്ടറിയായിരുന്ന കെ.പി. എല്‍സേബിയൂസ് സ്മരണയ്ക്കായി കെ.പി. എല്‍സേബിയൂസ് മാസ്റ്റര്‍ റോഡ് എന്ന് നാമകരണം ചെയ്തു. ജങ്ഷന് ശാസ്താ ടെമ്പിള്‍ ജങ്ഷന് എന്നും നാമകരണം നടത്തി. കൗണ്‍സിലര്‍ ഗ്രേസി ജോസഫിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം ഹൈബി ഈഡന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. റോഡിന്റെയും ജങ്ഷന്റെയും നാമകരണം മേയര്‍ ടോണി ചമ്മണി നിര്‍വഹിച്ചു. വികസനകാര്യ കമ്മിറ്റി ചെയര്മാന് ടി.ജെ. വിനോദ്, കൗണ്‍സിലര്‍ ടി.എന്‍. ചന്ദ്രിക, സൗത്ത് റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റ് ഡോ.എം. അയ്യപ്പന്‍പിള്ള, കെ.കെ.എന്‍.ടി.സി. സംസ്ഥാന പ്രസിഡന്റ് കെ.പി. തമ്പി കണ്ണാടന്‍, എം.എം. രാജു എന്നിവര്‍ പ്രസംഗിച്ചു.