പ്രിയദര്‍ശിനി യൂണിറ്റ് വാര്‍ഷികം
Posted on: 04 Sep 2015
കാലടി: ചെറുപുഷ്പ മിഷന്‍ലീഗ് വെള്ളാരപ്പിള്ളി ശാഖ പുരാവസ്തു പ്രദര്‍ശനം നടത്തി. അന്യംനിന്നു പോകുന്ന കാര്‍ഷിക സംസ്കൃതിയുടെ ശേഷിപ്പുകളും നിരവധി പുരാതന തറവാടുകളില്‍ നിന്നും അകവൂര്‍, മുരിങ്ങേശു തുടങ്ങിയ മനകളില്‍ നിന്നും സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നിന്നും ശേഖരിച്ച പുരാവസ്തുക്കളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് വട്ടോലി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഡിനോ ബൈജു അധ്യക്ഷനായി. സിസ്റ്റര്‍ ദിവ്യ, സെമിച്ചന് ജോസഫ്, ജെസ്റ്റിന് പെരുമായന്, ഡിജോ ഡേവിസ് എന്നിവര്‍ നേതൃത്വം നല്കി.
കാലടി: കാഞ്ഞൂര്‍ ജനശ്രീ പടിഞ്ഞാറുംഭാഗം പ്രിയദര്‍ശിനി യൂണിറ്റ് വാര്‍ഷികം ആഘോഷിച്ചു. കാഞ്ഞൂര്‍-കാലടി റൂറല്‍ ബാങ്ക് പ്രസിഡന്റ് ജോയി പോള്‍ ഉദ്ഘാടനം ചെയ്തു. സി.എസ്. സെബാസ്റ്റ്യന്‍ അധ്യക്ഷനായി. കെ.ഡി. പൗലോസ്, ജോസ് കെ. ജോര്‍ജ്, പി.ഐ. നാദിര്‍ഷ, കെ.എ. ജോണി തുടങ്ങിയവര്‍ പ്രസംഗിച്ചു.