ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ബസ് സ്റ്റോപ്പുകള്‍ പുനഃക്രമീകരിക്കണം
Posted on: 04 Sep 2015
63
അങ്കമാലി: അങ്കമാലി ടൗണില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നതുമായ ബസ് സ്റ്റോപ്പുകള്‍ പുനഃക്രമീകരിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് അങ്കമാലി യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ദേശീയപാതയില്‍ ബസിലിക്ക പള്ളി ജങ്ഷനില്‍ ഇരുഭാഗത്തേക്കുമുള്ള ബസ് സ്റ്റോപ്പുകള്‍ അടിയന്തരമായി മാറ്റി സ്ഥാപിക്കുക, അനധികൃത പാര്‍ക്കിങ് ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. അങ്കമാലി ജോയിന്റ് ആര്‍ടിഒ ബാബു പീറ്റര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
അസോസിയേഷന് പ്രസിഡന്റ് എ.പി. ജിബി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.ബി. സത്യന്, യൂണിറ്റ് സെക്രട്ടറി ബി.ഒ. ഡേവിസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ് കിഷോര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സുള്‍ഫിക്കര്‍, വിജീഷ്, ഷാനവാസ്ഖാന് എന്നിവര്‍ പ്രസംഗിച്ചു.