ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ജലസംഭരണിയില്‍ നിന്ന് 11ന് വെള്ളം വിതരണം തുടങ്ങും

Posted on: 04 Sep 2015
കളമശ്ശേരി:
കളമശ്ശേരി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ജലസംഭരണിയില്‍ നിന്ന് 11ന് വെള്ളം വിതരണം തുടങ്ങും. 11ന് വൈകീട്ട് അഞ്ചിന് ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
വര്‍ഷങ്ങളായി സംഭരണമോ വിതരണമോ ഇല്ലാതെകിടക്കുകയായിരുന്നു ജലസംഭരണി. മന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രത്യേക താത്പര്യമെടുത്താണ് പ്രവര്‍ത്തനക്ഷമമാക്കുന്നത്. ഇതിനായി ഏകദേശം മൂന്നരക്കോടി രൂപയാണ് ചെലവഴിച്ചത്.
രണ്ട് വര്‍ഷം മുമ്പ് വട്ടേക്കുന്നത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് കൗണ്‍സിലര്‍മാരായ കെ.എ. സിദ്ദിഖ്, കെ.എ. റിയാസ്, എം.എം. അലിക്കുഞ്ഞ് തുടങ്ങിയവരാണ് ഈ ജലസംഭരണിയില്‍ വെള്ളം നിറച്ച് വിതരണം ചെയ്യണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. ഇവരുടെ ആവശ്യപ്രകാരം കളമശ്ശേരി നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍ വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥരും മന്ത്രി ഇബ്രാഹിംകുഞ്ഞുമായി ബന്ധപ്പെടുകയായിരുന്നു.
ഈ ജലസംഭരണിയില്‍ നിന്ന് വെള്ളം വിതരണം ചെയ്യുന്നതോടെ വട്ടേക്കുന്നം, മലൈ തൈക്കാവ് തുടങ്ങിയ സ്ഥലങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

More Citizen News - Ernakulam