ബാലഗോകുലം കുടുംബസംഗമം

Posted on: 04 Sep 2015



കൊച്ചി: ശ്രീകൃഷ്ണസന്ദേശങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണെന്ന് ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എസ്.എന്‍.ഡി.പി. കണയന്നൂര്‍ താലൂക്ക് അഡ്മിനിസ്‌ട്രേറ്റര്‍ പി.ഡി.ശ്യാമദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കെ.ബി. ജീവാനന്ദന്‍ അധ്യക്ഷനായി. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആര്‍. കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
വിവിധ സാമുദായിക സംഘടനകളുടെ നേതാക്കളായ വി.എം. മേനോന്‍, അഡ്വ. വി.പി. സീമന്തിനി, വി.ഡി. രവി, വി.ആര്‍. പ്രസാദ്, ബാലഗോകുലം മേഖലാ അധ്യക്ഷന്‍ സതീശ്കുമാര്‍ ജി. എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam